ശരത് അപ്പാനി നായകനാകുന്ന ക്യാംപസ് ത്രില്ലർ ചിത്രം ‘പോയിന്റ് റേഞ്ച്’; തച്ചക് മച്ചക് വീഡിയോ സോങ് റിലീസായി

ശരത് അപ്പാനി, റിയാസ് ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ്‌ ഷാരിഖ്, സനൽ അമൽ, ഷഫീഖ് റഹ്മാൻ, ജോയ് ജോൺ ആന്റണി, രാജേഷ് ശർമ, അരിസ്റ്റോ സുരേഷ്, ആരോൾ ഡി ശങ്കർ, ഗാവൻ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്ലേയും പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടൻ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ ‘തച്ചക് മച്ചക്’ വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തിൽ നായികയായി എത്തുന്നു.

DM പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മതും ശരത് അപ്പാനിയും നിർമിച്ചു സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ആക്ഷൻ ക്യാമ്പസ്‌ ചിത്രമാണ് “പോയിന്റ് റേഞ്ച് “. സുധിർ 3D ക്രാഫ്റ്റ് ഫിലിം കമ്പനിയാണ് സഹനിർമാണം. മിഥുൻ സുപ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്നാർ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സായ് ബാലൻ, പ്രദീപ് ബാബു, ബിമൽ പങ്കജ് എന്നിവർ സംഗീതം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ – ഷെഫീർ, മേക്കപ്പ് – പ്രഭീഷ്‌ കോഴിക്കോട്, വസ്ത്രാലങ്കാരം – അനിൽ കൊട്ടൂലി, പ്രൊഡക്ഷൻ കൺട്രോളർ – ഹോച്മിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നികേഷ് നാരായൺ, സംഘടനം – റൺ രവി

ടോൺസ് അലക്സാണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ക്യാമ്പസ്‌ രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചർച്ച ചെയ്യുമ്പോൾ ശരത് അപ്പാനിയുടെ
‘ആദി ‘ എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുക. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular