ബൈക്കില്‍ നഗരം ചുറ്റി മമ്മൂട്ടി…!കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

ബൈക്കില്‍ മമ്മൂട്ടിയുടെ കുട്ടനാടന്‍ കറക്കം വൈറലായി വിഡിയോ. വിഡിയോയ്ക്ക് ആരാധകര്‍നല്‍കിയ കമ്ന്റാണ് അതിലും രസകരം. കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യന്‍ ഇറങ്ങിയിട്ടുണ്ട്…’. മണികൂറുകള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയ്ക്ക് ആരോ നല്‍കിയ രസികന്‍ കമന്റാണിത്. മമ്മൂട്ടിയാണ് ഈ കഥയിലെ പയ്യന്‍. വാഹന പ്രമേമികളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖറും എന്നത് മലയാളിക്ക് ആരും പറഞ്ഞുനല്‍കേണ്ട കാര്യമില്ല. മമ്മൂട്ടിക്ക് ഏറെ കമ്പം കാറുകളോടാണെങ്കില്‍ ദുല്‍ഖറിന് ബൈക്കുകളോടും കാറുകളോടും ഒരെ കമ്പമാണ്. ബൈക്ക് കമ്പത്തില്‍ താനൊട്ടും പിന്നോട്ടല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സൂപ്പര്‍ ബൈക്കില്‍ കറങ്ങുന്ന മമ്മൂട്ടിയുടെ കിടിലന്‍ വിഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. യൂത്തന്‍മാര്‍ മാറി നില്‍ക്കും മമ്മൂക്കയുടെ ഈ സൂപ്പര്‍ ബൈക്ക് റൈഡില്‍ എന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന ബൈക്കിലായിരുന്നു മമ്മൂട്ടിയുടെ ഈ ‘കുട്ടനാടന്‍’ കറക്കം. വാഹന പ്രേമികളുടെ ഇഷ്ട അഡ്വഞ്ചര്‍ ബൈക്കുകളില്‍ ഒന്നാണ് ഇത്. 19 ലക്ഷത്തിന് മുകളില്‍ വിലവരും ഈ ബൈക്കിന്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം സൂപ്പര്‍ ബൈക്ക് ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന സൂചന. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്‌

SHARE