പിറന്നാൾ ദിനത്തിൽ ദിഷ പതാനിയുടെ ചിത്രം ‘പ്രോജക്ട് – കെ’ ; പ്രി ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ഏറ്റവും
ചെലവേറിയ ഇന്ത്യൻ സിനിമയായിട്ടാണ് എത്തുന്നത്. വൈജയന്തി മൂവീസ് നിർമിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രത്യേക പ്രൊമോഷൻ ക്യാമ്പയിൻ തന്നെയാണ് നടന്നത്. ‘ഫ്രം സ്ക്രാച്ച്’ എന്ന പേരിൽ പ്രീ – പ്രൊഡക്ഷൻ സമയത്ത് നടന്ന വർക്കുകളുടെ വീഡിയോ പുറത്തുവിട്ടതിന് ശേഷം ഇപ്പോഴിതാ താരങ്ങളുടെ പിറന്നാൾ ദിനങ്ങളിൽ പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയാണ് അണിയറപ്രവർത്തകർ.

പ്രഭാസ്, ദീപിക പദുക്കോൺ, അമിതാബ് ബച്ചൻ തുടങ്ങിയവരുടെ പ്രി ലുക്ക് പോസ്റ്റർ റിലീസുകൾക്ക് ശേഷം ദിഷ പതാനിയുടെ പിറന്നാൾ ദിനമായ ഇന്ന് പ്രി ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ബ്രൈഡൽ വേഷത്തിൽ ദിഷ പോസ്റ്ററിൽ ഉള്ളത് കാണാം.

വേൾഡ് – ക്ലാസ് പ്രൊഡക്ഷൻ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നാഗ് അശ്വിൻ അത്രമേൽ സൂക്ഷമതയോടെയാണ് തിരക്കഥ സ്വീകരിക്കുന്നത്. പ്രൊഡക്ഷൻ ക്വാളിറ്റിയിലും ടെക്നിക്കൽ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കുമെന്ന് തീർച്ച.

ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് അമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് ഈ ഗോൾഡൻ ജൂബിലി പ്രോജക്ട് പുറത്തുവിടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് ചിത്രം നിർമിക്കുന്നു. സംക്രാന്തി നാളിൽ ജനുവരി 12, 2024 ൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular