തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

രജനികാന്ത് ചിത്രം തലൈവർ 170യുടെ ഏറ്റവും വലിയ അപ്പ്‌ഡേറ്റ് പുറത്തുവരുകയാണ്. 32 വർഷങ്ങൾക്ക് ശേഷം അമിതാബ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.

അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങൾക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാനായി ഒരുങ്ങുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പർ മെഗാതാരങ്ങൾ ഒന്നിക്കുമ്പോൾ സോഷ്യൽ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. അർധരാത്രിയോടെയാണ് പോസ്റ്റർ പുറത്ത് വന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സംഗീതം – എ ആർ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ

Similar Articles

Comments

Advertisment

Most Popular

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലക’ത്തിന്റെ രണ്ടാം ഷെഡ്യൂളിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...