വീണ്ടും ദീപിക, ഗ്ലാമർ വിടാതെ പുതിയ പാട്ടും; വൈറലായി പോസ്റ്റർ

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദ ചർച്ചകൾ സജീവമായിരിക്കെ പത്താനിലെ പുതിയ പാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ജൂമേ ജോ പത്താൻ’ എന്ന പാട്ടിന്റെ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ നിൽക്കുന്ന ദീപികയെയും പത്താനിൽ നായകനായെത്തുന്ന ഷാറുഖ് ഖാനെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. പാട്ടിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയായിക്കഴിഞ്ഞു. ഇരുതാരങ്ങളുടെയും ഗ്ലാമർ ലുക്ക് ചർച്ചയായിരിക്കുകയാണ്.

വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായതാണ് പത്താനിലെ ആദ്യ ഗാനമായ ‘ബേഷറം രംഗ്’. പാട്ടിലെ ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങളും പ്രതിഷേധങ്ങളും ചൂടുപിടിച്ചത്. പാട്ടിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കീനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണമായത്. നടിയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.

ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാലപിച്ച ഗാനത്തിന്‍റെ സംഗീതസംവിധാനം വിശാലും ശേഖറും ചേര്‍ന്നു നിർവഹിച്ചിരിക്കുന്നു. ദീപികയുടെ ഹോട്ട് ലുക്കാണ് പാട്ടിന്റെ മുഖ്യാകർഷണം. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താൻ. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular