കാത്തിരിക്കുന്നത് പെണ്‍ക്കുഞ്ഞിനായി….മെസി മനസ്സ് തുറക്കുന്നു

ഈ ലോകകപ്പ് കാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍, അര്‍ജന്റീനയിലെ റൊസാരിയോയില്‍ പന്തു തട്ടിക്കളിച്ച കാലം ഓര്‍മ വരുന്നു. നിങ്ങള്‍ക്കറിയാമോ! ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഒരു പെണ്‍കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന് അക്കാര്യം തീര്‍ച്ചയായിരുന്നു. അവര്‍ പെണ്‍കുഞ്ഞിനിടാന്‍ പേരു വരെ കണ്ടെത്തിയിരുന്നുവത്രേ!

അഞ്ചു വയസ്സൊക്കെ ഉള്ള കാലത്ത് റൊസാരിയോയിലെ ക്ലബ്ബിലായിരുന്നു പരിശീലനം തുടങ്ങിയത്. മുത്തശ്ശിയുടെ കൈപിടിച്ചായിരുന്നു അന്നൊക്കെ ക്ലബ്ബിലേക്കുള്ള യാത്ര. പിന്നീട് ഒരിക്കല്‍ മത്സരമുള്ള ദിവസം ക്ലബ് ടീമിലെ മുതിര്‍ന്ന താരം എത്തിയല്ല. പകരം എന്നെ കളിപ്പിക്കാമോ എന്ന് മുത്തശ്ശി ക്ലബ് അധികൃതരോട് ചോദിച്ചു. അവര്‍ക്ക് പൂര്‍ണസമ്മതം. അതായിരുന്നു ജീവിതത്തിലെ ആദ്യ ഫുട്‌ബോള്‍ മത്സരം!

ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടാത്തതിന് ചേട്ടന്മാരുമായി തല്ലും പതിവായിരുന്നു. നല്ല കുട്ടിയൊക്കെയായിരുന്നെങ്കിലും സ്‌കൂളില്‍ പോകാനും പഠിക്കാനും എനിക്കു മടിയായിരുന്നു. പഠിച്ചില്ലെങ്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെ ഞാന്‍ പഠിച്ചു തുടങ്ങി.

8–ാം വയസ്സില്‍ റൊസാരിയോയിലെ ഫുട്‌ബോള്‍ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ ചേര്‍ന്നു. ഹോര്‍മോണ്‍ കുറവുമൂലമുണ്ടായ രോഗത്തിന്റെ ചികിത്സ 11–ാം വയസ്സിലാണ് തുടങ്ങിയത്. അക്കാലത്തു വീട്ടിലെ സാമ്പത്തികസ്ഥിതിയും മോശമായിരുന്നു. അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റ് ട്രയല്‍ നടത്തിയ ശേഷം ചികിത്സച്ചെലവ് ഉള്‍പ്പെടെ ഏറ്റെടുക്കാമെന്നു അറിയിച്ചിരുന്നെങ്കിലും അതു വേണ്ടെന്നു വച്ചു.

13–ാം വയസ്സിലാണ് ബാര്‍സിലോനയിലെ ട്രയലിനായി സ്‌പെയിനിലെത്തുന്നത്. ബാര്‍സിലോനയില്‍ സ്വന്തമായി ഫുട്‌ബോള്‍ കിറ്റൊക്കെ കിട്ടി. പരിശീലനത്തിന് ഇറങ്ങുമ്പോള്‍ അവര്‍ സ്വന്തമായി പന്തുകള്‍ നല്‍കും. ഇതൊന്നും അര്‍ജന്റീനയില്‍ ഇല്ലായിരുന്നു. പക്ഷേ, റൊസാരിയോ തെരുവിലെ ഫുട്‌ബോള്‍ കളി ശരിക്കും മിസ് ചെയ്തു അന്നേരവും.

ഈ ലോകകപ്പില്‍ അര്‍ജന്റീന ഫേവറിറ്റുകളാണെന്ന് എല്ലാവരും പറയുന്നതു ഞാന്‍ കണക്കിലെടുക്കുന്നില്ല. യൂറോപ്യന്‍ ടീമുകളുമായി അര്‍ജന്റീന അടുത്തകാലത്ത് അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. പ്രധാന താരങ്ങള്‍ക്കു പരുക്കേറ്റെങ്കിലും ഫ്രാന്‍സ് മികച്ച ടീമാണ്. ലോകകപ്പ് ജേതാക്കളാണല്ലോ അവര്‍. ബ്രസീല്‍ ടീമില്‍ അപകടകാരികളായ ഒട്ടേറെ കളിക്കാരുണ്ട്. അവര്‍ക്ക് നെയ്മാറുണ്ട്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഖത്തറില്‍ ഞങ്ങള്‍ നന്നായി പൊരുതും !

അര്‍ജന്റീന ലോകകപ്പ് ടീമില്‍ മാറ്റമുണ്ടാകുമെന്ന് പരിശീലകന്‍, പുറത്തേയ്ക്ക് പോകുന്നത് ആരാകും?

Similar Articles

Comments

Advertismentspot_img

Most Popular