സ്വപ്നയുടെ ആത്മകഥ സിനിമയാകുമോ?; അവകാശം ചോദിച്ച് സിനിമാക്കാരെത്തി

സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ എത്തിയിരുന്നുവെന്ന് തൃശൂർ കറന്റ് ബുക്സ് അധികൃതർ. അയ്യായിരം കോപ്പി അച്ചടിച്ച ആദ്യ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റുതീർന്നു. രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുമെന്നും സിനിമയാക്കാൻ താൽപര്യപ്പെട്ട് ചിലർ സമീപിച്ചിരുന്നെന്നും അധികൃതർ പറയുന്നു.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്.

Similar Articles

Comments

Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...