പ്രഭാസ് ചിത്രം ‘കൽക്കി 2898AD’; ‘ഭുജി ആൻഡ്‌ ഭൈരവ’ ഗ്ലിമ്പ്‌സ് മെയ് 30ന്

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 AD’യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മെയ് 31 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ ഗ്ലിമ്പ്‌സ് വീഡിയോ പ്രദർശനം ആരംഭിക്കും.

ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular