വിദ്യാർഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; കായികാധ്യാപകനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു

കണ്ണൂരിൽ വിദ്യാർഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശവും ദൃശ്യങ്ങളുമയച്ച കായികാധ്യാപകനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ഇപി ജയരാജൻ മന്ത്രിയായിരുന്ന സമയത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് പുറത്താക്കിയിരുന്നു.

കായിക അധ്യാപകനായ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിലാണ് വിദ്യാർഥിനിയുടെ അമ്മയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ മൊബൈൽ വിദ്യാർത്ഥിനിയാണ് ഉപയോഗിക്കുന്നത് എന്ന് മനസിലാക്കിയിട്ടായിരുന്നു ഇത്. പെൺകുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയുമായിരുന്നു.

പ്രിന്‍സിപ്പാള്‍ പരാതി പരിയാരം പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവില്‍പോയ സജീഷിനെ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയിൽ വെച്ച് പരിയാരം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular