എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

എറണാകുളം : ജില്ലയിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശി ക്കും, ജൂൺ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസ്സുള്ള കോതമംഗലം സ്വദേശിക്കും, ജൂൺ 16 ന് ഷാർജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശിക്കും, ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45 വയസ്സുള്ള രായമംഗലം സ്വദേശിക്കും, ജൂൺ 24 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 57 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 വയസ്സുള്ള ചിറ്റാറ്റുകര സ്വദേശിക്കും, ജൂൺ 21 ന് മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 34 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും , ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂർ സ്വദേശികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ഇത് കൂടാതെ ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

• ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള ചൊവ്വരയിലെ ആരോഗ്യ പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ള 197 പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

• ഇന്ന് 2 പേർ രോഗമുക്തി നേടി. ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള രാമമംഗലം സ്വദേശി , 36 വയസുള്ള ഉദയംപേരൂർ സ്വദേശിനി എന്നിവർ ഇന്ന് രോഗമുക്തി നേടി.

• ഇന്ന് 1078 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 961 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13086 ആണ്. ഇതിൽ 11161 പേർ വീടുകളിലും, 436 പേർ കോവിഡ് കെയർ സെന്ററുകളിലും 1489 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 18 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 15
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 1
 സ്വകാര്യ ആശുപത്രികൾ – 2

വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 3
പറവൂർ താലൂക്ക് ആശുപത്രി- 1
 അങ്കമാലി അഡ്ലക്സ്- 2

ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 200 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 63
 പറവൂർ താലൂക്ക് ആശുപത്രി- 1
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
 അങ്കമാലി അഡ്ലക്സ്- 95
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 36
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 148 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 143 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും 205 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 159 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 10 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 330 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• അങ്കമാലി അഡ്ലക്സ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലെ പുതുതായി നിയോഗിച്ച ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 537 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 187 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 5971 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 337 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 61 ചരക്കു ലോറികളിലെ 80 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 44 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

Similar Articles

Comments

Advertismentspot_img

Most Popular