ദേശീയപാതയിലെ കുഴിയില്‍ വീണ എസ്‌ഐയ്ക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിലെ കുഴിയില്‍ വീണ് ഒരു അപകടം കുടി. കായംകുളം സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഉദയകുമാറിന്റെ ബൈക്ക് കുഴിയില്‍ വീണ് അപകടമുണ്ടായത്.

ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചുകൊന്നു

ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട് അപകടം സൃഷ്ടിക്കുന്ന മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്കു മുന്നിലുള്ള റോഡില്‍വച്ചാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ അപകടത്തില്‍പ്പെട്ടത്.

രാത്രി 11 മണിയോടെ ഡ്യൂട്ടി പൂര്‍ത്തിയാക്കി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇദ്ദേഹം കുഴിയില്‍ വീണത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഉദയകുമാര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular