16കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ

പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും അവരുടെ കാമുകനും ഒന്നാംപ്രതിയുമായ പെരുനാട് കൊല്ലംപറമ്പില്‍ ഷിബു ദേവസ്യാ (46) യും അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ആലപ്പുഴ പൂച്ചാക്കലില്‍നിന്ന് കോയിപ്രം പോലീസാണ് പിടികൂടിയത്.

2021 സെപ്റ്റംബറില്‍ ഷിബു താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നത്.

കേസില്‍ കുട്ടിയുടെ സഹോദരനും അമ്മാവനും, അയിരൂര്‍ സ്വദേശികളായ മഹേഷ് മോഹനന്‍, ജിജോ ഈശോ ഏബ്രഹാം എന്നിവരും നേരത്തേ അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡിലും പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററിലുമാണ്.

ഇവരെ പിടികൂടിയതോടെയാണ് അമ്മയും പെരുനാട് സ്വദേശിയായ കാമുകനും ഒളിവില്‍പോയത്. ഇരുവരുടെയും പങ്കിനെപ്പറ്റി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. കോയിപ്രം എസ്.എച്ച്.ഒ. എന്‍.സജീഷ്‌കുമാര്‍, എസ്.ഐ. അനൂപ്, സീനിയര്‍ സി.പി.ഒ. ജോബിന്‍, വനിതാ സി.പി.ഒ. രശ്മി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പൂരത്തിന് ഇത്ര തിരക്ക് കാണുമോ..? ലുലു മിഡ് നൈറ്റ് സെയിൽ ആദ്യ ദിവസം അനുഭവപ്പെട്ട തിരക്ക് … വീഡിയോ കാണാം..

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്, പണത്തിന് വേണ്ടിയാണ് പരാതിക്കാരിയുടെ ശ്രമം; ദിലീപിനെ കുറിച്ച് പറയുന്നില്ല: നിർമ്മാതാവ്

Similar Articles

Comments

Advertismentspot_img

Most Popular