പൂരത്തിന് ഇത്ര തിരക്ക് കാണുമോ..? ലുലു മിഡ് നൈറ്റ് സെയിൽ ആദ്യ ദിവസം അനുഭവപ്പെട്ട തിരക്ക് … വീഡിയോ കാണാം..

ലുലു മാളിൽ midnight sale ആരംഭിച്ചു. വൻ തിരക്ക് ആണ് ആദ്യ ദിവസം അർധ രാത്രിയിൽ തന്നെ അനുഭവപ്പെട്ടത്. video കാണാം… 11.59 നാണ് sale ആരംഭിച്ചത്. 11 മണി മുതൽ തന്നെ ലുലുവിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. വീഡിയോ കാണാം.

വിശദാംശങ്ങൾ…

ലുലു FLAT50 സെയിൽ ജൂലൈ 7 മുതൽ; വൻവിലക്കുറവിൽ സാധനങ്ങൾ വാങ്ങാം, സമ്മാനം നേടാം

ലുലുവിന്റെ ഏറ്റവും വലിയ സെയിൽ സീസണായ FLAT50 സെയിൽ ജൂലൈ 7ന് അർധ രാത്രിയിൽ തുടക്കമായി. ജൂലൈ 10 വരെ നീണ്ടു നിൽക്കുന്ന സെയിലിലൂടെ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള സുവർണാവസരമാണ് കേരളത്തിന്റെ ഷോപ്പിങ് തലസ്ഥാനമായ ലുലു മാൾ ഉപഭോക്താക്കൾക്ക് ഒരുക്കുന്നത്.

ജൂലൈ 6 ന് അർധരാത്രി 11.59 ന് മിഡ് നൈറ്റ് സെയിലിലൂടെയാണ് FLAT 50 സെയിൽ ആരംഭിച്ചത്. തുടർന്നുള്ള 4 ദിവസങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഓഫറുകൾ ലഭ്യമാവും.

ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്‌ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ലുലു കണക്റ്റിലുണ്ട്. അത്യുജ്വലമായ ഡിസ്‌കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി പുതുമയാർന്ന ഷോപ്പിങ് അനുഭവമാണു ലുലു സന്ദർശകർക്കായി ഒരുക്കുന്നത്.

ജൂലൈ 1 മുതൽ 20 വരെയുള്ള എൻഡ് ഓഫ് സീസൺ സെയിലിനൊപ്പം പുതിയ ട്രെൻഡി ഫാഷൻ കലക്‌ഷൻസ് ലുലു ഫാഷൻ സ്റ്റോറിലും ലുലു സെലിബ്രേറ്റിലും ഒരുക്കിയിരിക്കുന്നു. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു മാളിലെ 300 ലധികം ബ്രാന്റഡ് ഉത്പന്നങ്ങളുടെ വില 50% വരെ കുറച്ചാണു വിൽക്കുന്നത്.

ബ്രാന്റഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ്, ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ, ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങൾ വരെ വിലക്കുറവിൽ വാങ്ങാം. ഇതോടൊപ്പം സ്പിൻ ആൻഡ് വിൻ, സ്കാൻ ആൻഡ് വിൻ ചാലഞ്ചുകളിലൂടെ ആകർഷണമായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

മനസ്സിനു കുളിർമയേകുന്ന മികച്ച ബഡ്ജറ്റ് ഫ്രണ്ട്‌ലി ഷോപ്പിങ് അനുഭവം ആസ്വദിക്കുവാനായി ഉടൻ തന്നെ നിങ്ങളുടെ ഏറ്റവും അടുത്ത ലുലു മാൾ സന്ദർശിക്കുക.

ലുലു നിങ്ങളുടെ വീട്ടിലേക്കും…

ലുലുവിന്റെ ഏറ്റവും വലിയ ഓഫർ സീസണായ എൻഡ് ഓഫ് സീസൺ സെയിൽ [EOSS] ലുലുവിന്റെ ഓൺലൈൻ പ്ലാറ്റഫോമായ LULU ONLINE INDIA ആപ്പിലും www.luluhypermarket.in വെബ്സൈറ്റിലും ലഭ്യമാണ്. പൂർണമായും സൗജന്യവും സുരക്ഷിതവുമായ ഹോം ഡെലിവെറിയാണ് ലുലു ഓൺലൈൻ നൽകുന്നത്.

#lulumall #lulumidnightsale #lulukochi #luluindia

Similar Articles

Comments

Advertismentspot_img

Most Popular