അശ്ലീല വീഡിയോ: 7 ദിവസത്തിനകം മാപ്പുപറയണം; ഇപി ജയരാജന് വക്കീല്‍ നോട്ടീസ്

കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പ്രതപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് വി.ഡി സതീശനാണെന്ന ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

പ്രസ്താവന പിന്‍വലിച്ച് ഏഴുദിവസത്തിനകം മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും ഇതിന് തയാറായില്ലെങ്കില്‍ സിവില്‍ ക്രിമിനല്‍ നടപടികള്‍ അനുസരിച്ച് നിയമ നടപടി സ്വീരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷനേതാവിനു വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായരാണ് ഇപി ജയരാജന് വക്കീല്‍ നോട്ടീസയച്ചത്.

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചത് ആത്മഹത്യയെന്ന് സൂചന; ഭാര്യയും സുഹൃത്തുക്കളും, അപകടത്തിന് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

Similar Articles

Comments

Advertismentspot_img

Most Popular