പത്താംനമ്പര്‍ ജേഴ്സി നിനിക്ക് തരാം; നെയ്മര്‍ വിരമിക്കുന്നു..?

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അടുത്തകാലത്തായി സജീവമാണ്. വിരമിക്കല്‍ വാര്‍ത്തയെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി സഹതാരം രംഗത്തെത്തി. റയല്‍ മഡ്രിഡിന്റെ കളിക്കാരനായ റോഡ്രിഗോയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

നെയ്മര്‍ വിരമിക്കലിനായി തയ്യാറെടുക്കുകയാണെന്നാണ് റോഡ്രിഗോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്സി തനിക്ക് തരാമെന്ന് നെയ്മര്‍ വാഗ്ദാനംചെയ്‌തെന്നും റോഡ്രിഗോ പറഞ്ഞു. നെയ്മര്‍ വിരമിക്കാന്‍ തയ്യാറെടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനിക്ക് കൃത്യമായ മറുപടിനല്‍കാന്‍ കഴിഞ്ഞില്ലെന്നും റോഡ്രിഗോ വ്യക്തമാക്കി.

ഖത്തര്‍ ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീലിനായുള്ള കളി നിര്‍ത്തുമെന്ന അഭ്യൂഹം നേരത്തേയുണ്ട്. രാജ്യത്തിനായി 119 മത്സരം കളിച്ച നെയ്മര്‍ 74 ഗോളും നേടി. പരിക്ക് അലട്ടുന്ന താരത്തിന് കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും രാജ്യത്തിനായും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറില്ലാതെ കളിക്കാന്‍ ബ്രസീലിന് കഴിയുമെന്ന് പരിശീലകന്‍ ടിറ്റെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് നെയ്മര്‍. 119 മത്സരത്തില്‍ നിന്നും 74 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പെലെ മാത്രമാണ് നെയ്മറിന് മുന്നിലുള്ളത്. 2010-ല്‍ തന്റെ 18-ാം വയസിലാണ് താരം ദേശീയ ടീമിനായി അരങ്ങേറിയത്.

നടൻ മരിച്ച നിലയിൽ

Similar Articles

Comments

Advertismentspot_img

Most Popular