Tag: neymar

‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസ്സിക്ക് ആശംസകളുമായി നെയ്മര്‍

ദോഹ: വിശ്വകിരീടം നേടിയ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ...

നെയ്മര്‍ ഇനി പുറത്തിരിക്കേണ്ടിവരും? താങ്ങാനാവാതെ ആരാധകര്‍

ദോഹ: സെര്‍ബിയയ്‌ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പര്‍ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്‌പോര്‍ട്‌സ്...

പത്താംനമ്പര്‍ ജേഴ്സി നിനിക്ക് തരാം; നെയ്മര്‍ വിരമിക്കുന്നു..?

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അടുത്തകാലത്തായി സജീവമാണ്. വിരമിക്കല്‍ വാര്‍ത്തയെ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി സഹതാരം രംഗത്തെത്തി. റയല്‍ മഡ്രിഡിന്റെ കളിക്കാരനായ റോഡ്രിഗോയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. നെയ്മര്‍ വിരമിക്കലിനായി തയ്യാറെടുക്കുകയാണെന്നാണ് റോഡ്രിഗോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിരമിക്കുമ്പോള്‍ പത്താംനമ്പര്‍ ജേഴ്സി തനിക്ക്...

നെയ്മർക്കും സംഘത്തിനും കോവിഡ് ബാധയുണ്ടാകാന്‍ കാരണം ഇതാണ്…

ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മർക്കും സംഘത്തിനും കോവിഡ് സ്ഥിരീകരിച്ചത് സ്പാനിഷ് ദ്വീപായ ഇബിസയിൽ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെ. ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് പിഎസ്ജി തോറ്റതിനു പിന്നാലെയാണ് നെയ്മർ ഉൾപ്പെടെയുള്ളവർ ഇബിസ...

അമ്മയുടെ കാമുകനെ അധിക്ഷേപിച്ചു; നെയ്മറിനെതിരേ കേസ്..!!!

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവ്സ്റ്റിന്റെ പരാതി. നെയ്മറുടെ അമ്മയുടെ കാമുകനും സ്വവര്‍ഗാനുരാഗിയുമായ തിയാഗോ റാമോസിനെ അധിക്ഷേപിച്ചെന്നും സ്വവര്‍ഗാനുരാഗികളെ അപമാനിച്ചെന്നും ആരോപിച്ചാണ് കേസ്. പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാവോ പോളോ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട്...

പെനാല്‍ട്ടി അനുവദിച്ചതിന് അസഭ്യവര്‍ഷം നടത്തിയ നെയ്മര്‍ വിവാദത്തില്‍

പെനാല്‍ട്ടി അനുവദിച്ചതിന്റെ ദേഷ്യത്തില്‍ അസഭ്യവര്‍ഷം നടത്തിയ ഫുട്‌ബോള്‍ താരം നെയ്മറിനെതിരേ നടപടിക്ക് സാധ്യത. വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെയാണ് അസഭ്യം പറഞ്ഞത്. ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പിഎസ്ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ രോഷം കൊള്ളുകയായിരുന്നു നെയ്മര്‍. മത്സരത്തില്‍ ഇഞ്ച്വറി ടൈമില്‍ കിട്ടിയ പെനാല്‍റ്റിയായിരുന്നു മാഞ്ചസ്റ്റര്‍...

നെയ്മര്‍ ബാഴ്‌സ വിട്ടതിന് കാരണം മെസിയല്ല

മാഡ്രിഡ്: ബാഴ്‌സയില്‍ നിന്നും നെയ്മര്‍ വിട്ടുപോകാനുണ്ടായ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നെയ്മറുടെ പിതാവ്. മെസിയുടെ നിഴലില്‍ നിന്നും പുറത്തു വരുന്നതിന് വേണ്ടിയല്ല നെയ്മര്‍ ക്ലബ് വിട്ടത് എന്നാണ് നെയ്മറുടെ പിതാവ് പറയുന്നത്. 222 മില്യന്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയായിരുന്നു നെയ്മര്‍ റെക്കോര്‍ഡ് തീര്‍ത്തത്. തന്റെ...

വന്‍തുകയ്ക്ക് നെയ്മറിനെ സ്വന്തക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍: പി.എസ്.ജിയിലെ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മറിനെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 262 മില്യണ്‍ പൗണ്ടെന്ന റെക്കോഡ് തുകയാണ് നെയ്മറിനായി നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നാണ് സൂചന. 18 മാസങ്ങള്‍ക്ക് മുമ്പ് 200 ദശലക്ഷം പൗണ്ടിനാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പി.എസ്.ജിയിലെത്തിയത്. ലീഗ് വണ്ണില്‍...
Advertismentspot_img

Most Popular