ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതിയും കരിപ്പുർ സ്വർണക്കടത്ത്- ക്വട്ടേഷൻ കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയനാവുകയും ചെയ്ത ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് ആകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കണ്ണൂർ സ്വദേശി അനുപമയാണ് വധു. മേയ് 12-നാണ് വിവാഹം. ‘ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു. എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്നേഹം..’ എന്ന കുറിപ്പും സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് ഒപ്പമുണ്ട്.

കരിപ്പുർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്താണ് ആകാശ്. അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular