ബാനര്‍ പിടിച്ചുനിന്ന സ്ത്രീകള്‍ക്ക് നേരെ ജോജു അസഭ്യം പറഞ്ഞു: കൗണ്‍സിലര്‍

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തില്‍ നടൻ ജോജു മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് നഗരസഭ കൗണ്‍സിലര്‍ മിനിമോള്‍. ഉപരോധസമരം നടക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. ഈ സമയത്ത് ബാനര്‍ പിടിച്ചിരുന്നത് സ്ത്രീകളാണ്. ഇവര്‍ക്ക് നേരെയാണ് ജോജു ആക്രോശിച്ച് എത്തിയത്. നിങ്ങള്‍ എന്തിനാണ് ഇത്രയും വാഹനങ്ങള്‍ തടയുന്നതെന്ന് ചോദിച്ച് നടന്‍ അസഭ്യം പറയുകയായിരുന്നു. ഈ സമയത്ത് തങ്ങളുടെ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു.

പ്രവര്‍ത്തകള്‍ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അനിഷ്ടസംഭവമുണ്ടാവുകയും കാര്യം ഗുരുതരമായി മാറുകയും ചെയ്യുമായിരുന്നു. വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യം പറയുകയും ആക്രോശിക്കുകയായിരുന്നു. ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പറഞ്ഞ് നിങ്ങള്‍ എന്ത് തോന്നിവാസമാണ് കാണിക്കുന്നതെന്നാണ് ജോജു ചോദിച്ചത്. നടന്റെ സംസാരത്തിനിടെ നാവ് കുഴയുകയായിരുന്നു. മദ്യപിച്ചെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മരട് പോലീസ് സ്‌റ്റേഷനിലെത്തി നടനെതിരെ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു.

Read also: കേരള കത്തോലിക്കാ സഭയുടെ തല ബിജെപിയുടെ കക്ഷത്തിലോ..?

Read also: 120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി

സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയം ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തിയത്. ഇന്ധനവിലയും പാചകവാതകവിലയും കുതിച്ചുയരുന്നു. ജോജുവിനെപ്പോലെയുള്ളവര്‍ക്ക് അത് ബാധിക്കുകയില്ല. അതുകൊണ്ടാണ് ഈ സമരത്തിന്റെ പ്രാധാന്യം മനസ്സിലാകാത്തതെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. സിനിമ സ്റ്റൈലില്‍ ഒരു ഷോ കാണിക്കുകയെന്ന ഉദ്ദേശത്തോടെയാണ് നടന്‍ അവിടേക്ക് കയറി വന്നതെന്നും വനിതാ നേതാക്കള്‍ പറയുന്നു. ജോജുവിന് വെളിവുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. വളരെ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞുവെന്നും കൗണ്‍സിലര്‍ മിനിമോള്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular