നസീറിന്റെ മലക്കംമറിച്ചിൽ; തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി നിര്‍ദേശം

കണ്ണൂർ : തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു.

എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമായിരുന്നു നസീറിന്റെ മലക്കംമറിച്ചിൽ. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എൻഡിഎ പിന്തുണയോട് എതിർപ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നു നസീർ വിശദീകരിച്ചു. സിപിഎം സമ്മർദത്തിന്റെ ഫലമായാണു പിന്മാറ്റമെന്നു ബിജെപി ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular