ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാവ് അടക്കം 11 പേര്‍ക്ക് ജീവപര്യന്തം

റാഞ്ചി: ബീഫ് കൈവശംവച്ചുവെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡില്‍ അലിമുദീന്‍ അന്‍സാരിയെന്ന യുവാവിനെയാണ് ബീഫ് കൈവശം വച്ചുവെന്ന പേരില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം 11 പേര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി റാംഗഡ് കോടതി കണ്ടെത്തി. മൂന്നു പേര്‍ ഗോ രക്ഷാ സമിതി പ്രവര്‍ത്തകരാണ്.
ജാര്‍ഖണ്ഡിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണു വിധി. ഇത്തരത്തിലുള്ള കേസുകളില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നത്.കഴിഞ്ഞ വര്‍ഷം !ജൂണ്‍ 29നാണ് അലിമുദീനെ അന്‍പതോളം വരുന്ന ജനക്കൂട്ടം മര്‍ദിച്ചുകൊന്നത്. വാന്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് അലിമുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാനത്തു കശാപ്പ് നിരോധിച്ചതിനു പിന്നാലെയുണ്ടായ സംഭവം ദേശീയ തലത്തില്‍ വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular