പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് രണ്ടാം വാര്‍ഷികം. 2019 ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിച്ചത്. രണ്ടാം വാര്‍ഷിക ദിനത്തില്‍ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് രാജ്യം ആദരവ് അര്‍പ്പിച്ചു.

പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര രക്തസാക്ഷികളെ നമിക്കുന്നു. സൈനികരുടെ അസാധാരണ ധൈര്യവും അതുല്യമായ ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല- അമിത് ഷാ ട്വീറ്റ് ചെയ്തു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരും സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ ധീരജവാന്മാരെ ഒരിക്കലും മറക്കില്ലെന്നാണ് രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചിരുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...