വയനാട്ടിൽ യുവതിയുടെ മരണം; റിസോർട്ട് ഉടമകൾ അറസ്റ്റിൽ

വയനാട് മേപ്പാടിയിൽ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. വയനാട് സ്വദേശികളായ റിയാസ്, സുനീർ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. സുരക്ഷാക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് വനാതിർത്തിയിലെ ടെന്റ് കളിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതെന്ന് കലക്ടർ നടത്തിയ അന്വേഷണത്തിലും വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ടത്.

ടെന്റില്‍ തങ്ങിയ കണ്ണൂര്‍ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...