ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം നിലവില്‍ വന്നതിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സ്‌ഫോടനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നതും പരിശോധിക്കും.

അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നു കാറുകളുടെ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സിആര്‍പിഎഫ് അടക്കമുള്ള സുരക്ഷാ സേനകള്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. എട്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടക്കുന്നത്. 2012ലും സമാന സംഭവമുണ്ടായിരുന്നു.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...