അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കില്ല; എൻഐഎയുടെ ആവശ്യം തള്ളി

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കവുമായി എൻ.ഐ.എ. ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയെ സമാപിച്ചത്. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. അലന്റെയും താഹയുടെയും ജാമ്യക്കാരായി രക്ഷിതാക്കളും അടുത്ത ബന്ധുവുമാണ് കോടതിയിൽ എത്തി നടപടികൾ പൂർത്തിയാക്കിയത്. ഇരുവരും മോചിതരാകുന്നതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular