ആലപ്പുഴ ജില്ലയിൽ ഇന്ന് 240 പേർക്ക് കോവിഡ്

ആലപ്പുഴ :ഇന്ന് ആലപ്പുഴ ജില്ലയിൽ 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാല് പേർ വിദേശത്തുനിന്നും എത്തിയവരാണ്. 213 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവർ- ഒമാനിൽ നിന്നെത്തിയ കായംകുളം സ്വദേശി, സൗദിയിൽ നിന്നെത്തിയ എടത്വ സ്വദേശി, ഖത്തറിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നെത്തിയ പുറക്കാട് സ്വദേശി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- ബാംഗ്ലൂരിൽ നിന്നും എത്തിയ കുറത്തികാട് സ്വദേശിനി , തെങ്കാശിയിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, ബീഹാറിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, തെങ്കാശിയിൽ നിന്നും എത്തിയമാവേലിക്കര സ്വദേശിനി, സിക്കിമിൽ നിന്നെത്തിയ കരൂർ സ്വദേശി, മധ്യപ്രദേശിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബൈയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ഇൻഡോറിൽ നിന്നെത്തിയ പുഴക്കര സ്വദേശി, ബീഹാറിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി, മഹാരാഷ്ട്രയിൽ നിന്നെത്തിയ കാർത്തികപ്പള്ളി സ്വദേശി,12 തമിഴ്നാട് സ്വദേശികൾ.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- ആറാട്ടുപുഴ 13, എരമല്ലിക്കര 1, ഹരിപ്പാട് ഒൻപത്, മാന്നാർ 6, പുറക്കാട് 55, പട്ടണക്കാട് 4, കായംകുളം 9, ചുനക്കര ഒന്ന്, പള്ളിപ്പുറം 7, ചേർത്തല തെക്ക് 7, ആലപ്പുഴ 30, മുളക്കുഴ രണ്ട്, തലവടി ഒന്ന്, അരൂർ 3 തണ്ണീർമുക്കം 7 അമ്പലപ്പുഴ 8 പുന്നപ്ര തെക്ക് 6, മാവേലിക്കര 2 ആര്യാട് 5 നീലംപേരൂർ മൂന്ന്, എടത്വ 2, ചേപ്പാട് 3 ചെങ്ങന്നൂർ 2 താമരക്കുളം 3, പുന്നപ്ര വടക്ക് ഒന്ന് വെളിയനാട് ഒന്ന് കാർത്തികപ്പള്ളി ഒന്ന്, അരൂക്കുറ്റി 5 പത്തിയൂർ ഒന്ന് നൂറനാട് ഒന്ന്, ആല 1 ചേർത്തല 5 വയലാർ 1, കടക്കരപ്പള്ളി നാല്, മണ്ണഞ്ചേരി ഒന്ന്, ചെന്നിത്തല ഒന്ന്, എഴുപുന്ന ഒന്ന്. ഇന്ന് 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5282 പേർ രോഗം മുക്തരായി. ആകെ 1746 പേർ ചികിത്സയിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7