മലപ്പുറം ജില്ലയിൽ 177 പേർക്ക് കോവിഡ്

മലപ്പുറം‍ ജില്ലയില് 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
253 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ് -1
ആനക്കയം -1
എ.ആര്‍ നഗര്‍ -3
അരീക്കോട് -3
ആതവനാട് -2
എടപ്പാള്‍ -3
എടരിക്കോട് -7
എടവണ്ണ -1
കണ്ണമംഗലം -5
കാവനൂര്‍ -1
കൊണ്ടോട്ടി -3
കോഡൂര്‍ -1
കോട്ടക്കല്‍ -5
കുറുവ -1
മഞ്ചേരി -5
മങ്കട -1
മാറാക്കര -1
മേലാറ്റൂര്‍ -1
മൂന്നിയൂര്‍ -4
മൂത്തേടം -1
നന്നമ്പ്ര -1
നന്നംമുക്ക് -3
ഊരകം -2
ഒതുക്കുങ്ങല്‍ -6
പാണ്ടിക്കാട് -6
പാറക്കോട് -1
പരപ്പനങ്ങാടി -4
പെരിന്തല്‍മണ്ണ -2
പെരുമണ്ണ -4
പൊന്നാനി -3
പൂക്കോട്ടൂര്‍ -3
പുത്തനത്താണി -1
പുതിയ കടപ്പുറം -1
പുഴക്കാട്ടിരി -3
രണ്ടത്താണി -3
താനാളൂര്‍ -1
താനൂര്‍ -3
തവനൂര്‍ -3
വാളംകുളം -1
വളാഞ്ചേരി -2
വള്ളിക്കുന്ന് -16
വട്ടംകുളം -2
വെളിമുക്ക് -2
വേങ്ങര -9
വെട്ടത്തൂര്‍ -7
വെട്ടം -1
വണ്ടൂര്‍ -4
സ്ഥലം ലഭ്യമല്ലാത്തവര്‍ – 4

ഉറവിടം ലഭ്യമല്ലാത്തവര്‍

താനൂര്‍ -1
വളവന്നൂര്‍ -1
പുലാമന്തോള്‍ -1
പെരുമ്പടപ്പ് -1
മൂന്നിയൂര്‍ -1
പൊന്നാനി -1
താനാളൂര്‍ -1
ആനക്കയം -1
കോട്ടക്കല്‍ -1
എടപ്പാള്‍ -2
മമ്പാട് -1
വെട്ടത്തൂര്‍ -1
പൊന്മള -1
ഒഴുര്‍ -1
എ.ആര്‍ നഗര്‍ -1
പെരിന്തല്‍മണ്ണ -2
തിരുന്നാവായ -1

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

വേങ്ങര -1
മലപ്പുറം -1
ഊര്‍ങ്ങാട്ടിരി -1

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മൂത്തേടം -1
കൊപ്പം -1
പുലാമന്തോള്‍ -1
പെരിന്തല്‍മണ്ണ -1
കൊണ്ടോട്ടി -1

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

നന്നമ്പ്ര -1
അങ്ങാടിപ്പുറം -1

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 148 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 19 പേര്‍
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 2,659 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 47,282 പേര്‍

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 31) 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഓണ ദിവസമായ ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

47,282 പേര്‍ നിരീക്ഷണത്തില്‍

47,282 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,659 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,482 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 349 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,552 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. .

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Similar Articles

Comments

Advertismentspot_img

Most Popular