എസ്എഫ്‌ഐ നേതാക്കള്‍ പി.എസ്.സി. പരീക്ഷ എഴുതിയത് മൊബൈല്‍ ഉപയോഗിച്ച്; ഉത്തരങ്ങള്‍ എസ്എംഎസായി എത്തി; അന്വേഷണം നടക്കും മുന്‍പ് ക്രമക്കേട് ആരോപണം പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രി കുരുക്കില്‍…

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്നവര്‍ പിഎസ്സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ കണ്ടെത്തല്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്നു. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തന്നെ ചോര്‍ന്നിരിക്കാമെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.

പ്രതികളുടെ ഉന്നതറാങ്കിന്റെ പേരില്‍ പിഎസ് സിയെ വിമര്‍ശിക്കേണ്ടെന്ന നിലപാടെടുത്ത സര്‍ക്കാറിനും ഇത് കടുത്ത തിരിച്ചടിയായി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്ഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിന് പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയില്‍ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.

എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയകേസിന് പിന്നാലെ പ്രതികളുടെ റാങ്ക് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. സംഭവത്തില്‍ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂര്‍ണ്ണമായും തള്ളിയിരുന്നു. ഇതാണ് ഇപ്പോള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.

ക്രമക്കേട് നടന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സിബിഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ശക്തമാക്കും. ശിവരജ്ഞിത്തിന്റെയും പ്രണവിന്റെയും മൊബൈലേലിക്ക് പരീക്ഷാ സമയത്ത് തുടര്‍ച്ചയായി ഉത്തരങ്ങള്‍ എസ്എംഎസായി എത്തിയെന്നാണ് കണ്ടെത്തല്‍. ഇത് ചോദ്യപേപ്പര്‍ ചോര്‍ന്ന് പുറത്തുപോയതിന്റെ തെളിവാണെന്നാണ് കണ്ടെത്തല്‍.

പ്രണവിന്റെ സുഹൃത്തിന്റെ ഫോണില്‍നിന്നും ഗ്രൂപ്പ് എസ്എംഎസ്സായാണ് ഉത്തരങ്ങള്‍ പോയതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. സുഹൃത്തിന് ചോദ്യങ്ങളെങ്ങനെ കിട്ടി എന്നതാണ് ദുരൂഹം. യൂണിവേഴ്‌സിറ്റി കോളേജിലടക്കം പരീക്ഷാ കേന്ദ്രമുണ്ടായിരുന്നു. ഇവിടെ നിന്നായിരിക്കാം ചോദ്യം ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.

മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇന്‍വിജിലേറ്റര്‍മാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് മൊഴി നല്‍കിയത്. മൂന്ന് കേന്ദ്രങ്ങളിലെയും അഞ്ച് വീതം ഉദ്യോഗാര്‍ത്ഥികളും നല്‍കിയ മൊഴിയും സമാനരീതിയില്‍. എന്നാല്‍ സൈബര്‍സെല്‍ പരിശോധനയാണ് നിര്‍ണ്ണായകമായത്. മൊബൈല്‍ ഉപയോഗം പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും പ്രതികള്‍ക്ക് സഹായം കിട്ടിയെന്നതിന്റെ സൂചനയാണ്.

Similar Articles

Comments

Advertismentspot_img

Most Popular