ബുക്ക് ചെയ്താല്‍ ഉടന്‍ മദ്യം; ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്തി സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്ത്മദ്യവിതരണത്തിനായികൊണ്ടുവന്നബിവറേജസ്കോര്‍പ്പറേഷന്റെമൊബൈല്‍ആപ്ലിക്കേഷനായ ബെവ്ക്യുആപ്പില്‍മാറ്റങ്ങള്‍.നേരത്തെആപ്പ്മുഖേനബുക്ക്ചെയ്യുന്നവര്‍ക്ക് പിന്നീട് മൂന്ന് ദിവസം കഴിഞ്ഞേബുക്ക്ചെയ്യാനാകുവായിന്നുള്ളൂ. എന്നാല്‍ വ്യവസ്ഥനീക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മാത്രമല്ലബുക്ക്ചെയ്താല്‍ ഉടന്‍ മദ്യംലഭിക്കുകയും ചെയ്യുംആപ്പില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ്പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, ബെവ് കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണ്‍ 400 നിന്ന് 600 ആയി ഉയര്‍ത്തിയിട്ടുണ്ട്. ബാറുകളിലെ അനധികൃത വില്‍പ്പന തടയാനും അനുവദിക്കുന്നടോക്കണുകള്‍ക്ക്ആനുപാതികമായിമദ്യംവാങ്ങുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിനും നിര്‍ദേശമുണ്ട്.അതേസമയം,ബാറുകളുടെപ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്‍ എന്നിവ രാവിലെ ഒന്‍പതു മുതല്‍ രാത്രിഏഴുവരെ പ്രവര്‍ത്തിക്കും.

Similar Articles

Comments

Advertismentspot_img

Most Popular