സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

തിരുവനന്തപുരം: വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടയൊണ് രോഗബാധ.

മലപ്പുറത്തും കോഴിക്കോടും തൃശൂരും രോഗവ്യാപനം രൂക്ഷമാണ്. അതേസമയം, തിരുവനന്തപുരത്തെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറഞ്ഞു. എന്നാല്‍ വരുന്ന മൂന്നാഴ്ച രോഗവ്യാപനം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടറുടെ മുന്നറിയിപ്പുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular