എഴുപത്തഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു

കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
ഗുരുതരമായ പരിക്കുകളോടെ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയത് മൂലം വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്.

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് സംഭവം നടന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ വരഞ്ഞു. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ രാത്രിയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത പുറത്തറിയുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

വൃദ്ധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിട്ടുണ്ട്. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Similar Articles

Comments

Advertismentspot_img

Most Popular