അമിതാഭ് ബച്ചന് രോഗമുക്തി

അമിതാഭ് ബച്ചന് രോഗമുക്തി. അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്ന് സൂചന. കോവിഡ് ബാധിച്ചു നാനാവതി ആശുപത്രിയില്‍ ആണ് കഴിയുന്ന ബച്ചന്‍ കുടുംബത്തിലെ 4 പേരും കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും അമിതാഭ് ബച്ചന്‍ നന്ദി അറിയിച്ചിരുന്നു. ഈ മാസം 11നാണ് ബച്ചനും മകന്‍ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കിലും പ്രായവും മറ്റു രോഗങ്ങളും പരിഗണിച്ചു ബച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലാക്കുകയായിരുന്നു. അഭിഷേകും ഒപ്പം ആശുപത്രിയില്‍ പ്രവേശിച്ചു. 12ന് കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായിയും മകള്‍ ആരാധ്യയും ഹോം ക്വാറന്റീനായിരുന്നെങ്കിലും ചെറിയ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും വെള്ളിയാഴ്ചയാണ് ആശുപത്രിയിലേക്കു മാറ്റിയത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular