സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവിട്ടത്തൂര്‍ സ്വദേശി ഷാജുവാണ് മരിച്ചത്.

ഇതോടെ തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഷാജു മരിച്ചത്. എന്നാല്‍, മരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇദ്ദേഹത്തിന്റെ കുടുംബാഗങ്ങളോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular