ആലപ്പുഴ ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകള്‍

ആലപ്പുഴ: ജില്ലയില്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകള്‍.ജില്ലയിലെ പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ പത്താംവാര്‍ഡ്, കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ആലപ്പുഴ നഗരസഭയിലെ അമ്പതാം വാര്‍ഡ് എന്നീ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ ക്വാറന്റീന്‍/
കണ്ടൈയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി .

ഈ വാര്‍ഡുകളില്‍ നിരീക്ഷണത്തിലായിരുന്ന ഒരേ വീട്ടിലെ ഒന്നിലധികം ആളുകള്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ഈ വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യ വസ്തുക്കള്‍ വിതരണംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ 8 മണി മുതല്‍ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പിഡിഎസ് )രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം.
ഒരേസമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല .മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.

ഈ വാര്‍ഡുകളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.
ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.
ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യസാധനങ്ങള്‍ ആവശ്യമായി വരുന്നു എങ്കില്‍ പോലീസ് / വാര്‍ഡ് ആര്‍ ആര്‍ റ്റി കളുടെ സേവനം തേടാവുന്നതാണ്.
ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കും

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular