എല്ലായിടത്തും ബീപ് ബീപ് ശബ്ദം, ദേഹമാകെ സംരക്ഷണകവചം ധരിച്ച ഡോക്ടര്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു…ഡല്‍ഹിയില്‍ അവസ്ഥ വളരെ ഭീതികരമാണ്… ഞങ്ങളെ പേടിപ്പിക്കുന്നു.. ഡോ.ദേവന്‍ ജുനേജ

ന്യൂഡല്‍ഹി : ബെഡുകളിലെല്ലാം ആളുകള്‍, എല്ലായിടത്തും ബീപ് ബീപ് ശബ്ദം, ദേഹമാകെ സംരക്ഷണകവചം ധരിച്ച ഡോക്ടര്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു… കോവിഡ് രൂക്ഷമായ ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ദൃശ്യമാണിത്. ഏറ്റവും മോശം സാഹചര്യത്തിലേക്ക് എന്നാണ് കാര്യങ്ങള്‍ മാറുന്നതെന്ന് അറിയില്ലെന്ന് ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ.ദേവന്‍ ജുനേജ പറയുന്നു.

ഡല്‍ഹിയില്‍ അവസ്ഥ വളരെ ഭീതികരമാണ്. ഇത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ ജൂലൈ അവസാനിക്കുന്നതോടെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തോളമാകും. മാക്‌സ് ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ നിരനിരയായി എത്തുകയാണ്. മറ്റ് സ്വകാര്യ ആശുപത്രികളിലുള്ള പോലെ ഇവിടെ 20 ശതമാനം ബെഡുകളും കൊറോണ വൈറസ് രോഗികള്‍ക്കായി നീക്കിവച്ചിരിക്കുന്നു.

ഇത്ര മോശം സാഹചര്യത്തിലും ആത്മധൈര്യം കൈവിടാതിരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സ്വയം പ്രോത്സാഹിപ്പിച്ച് ദിവസേന ഇവിടേക്ക് എത്തുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടാണ് ഇത്രയധികം രോഗികള്‍ എത്തുന്നത്. ബെഡിനായുള്ള നെട്ടോട്ടമാണ്. രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനൊപ്പം അവര്‍ക്കായി ബെഡ് കണ്ടത്തേണ്ടതും ആവശ്യകതയായി തീര്‍ന്നിരിക്കുന്നു. മാനസികമായും ശാരീരികമായും ഏറ്റവും മോശം അവസ്ഥയും നേരിടാന്‍ തയാറായിരിക്കുകയാണെന്നും ജുനേജ പറയുന്നു.

ഇവിടുത്തെ അവസ്ഥ ഞങ്ങളെ പേടിപ്പിക്കുന്നു. എവിടെ നിന്നാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് അറിയില്ല ഇന്‍ഫെക്ഷന്‍ കെയര്‍ നഴ്‌സ് ജ്യോതി എസ്തര്‍ പറയുന്നു. സംരക്ഷണ കവചം (പിപിഇ കിറ്റുകള്‍) ധരിക്കുന്നതിനു ശാരീരികവും മാനസികവുമായി നല്ല ധൈര്യം ആവശ്യമാണ്. പിപിഐ ധരിച്ചാല്‍ വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ ശുചിമുറിയില്‍ പോകാനോ സാധിക്കില്ല കോവിഡ് വാര്‍ഡിലെ നഴ്‌സ് വിനിത താക്കൂര്‍ പറഞ്ഞു.

കൊറോണ വൈറസ് തടയുന്നതിനായിട്ടാണ് ജനങ്ങളുടെ സഞ്ചാരത്തിനടക്കം നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നടപ്പിലാക്കിയത്. സാമ്പത്തിക കാരണങ്ങളെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ വൈറസിന്റെ വ്യാപനവും അനിയന്ത്രിതമായി. പതിനായിരത്തിലധികം കേസുകളാണ് ഇപ്പോള്‍ ഒരു ദിവസം റജിസ്റ്റര്‍ ചെയ്യുന്നത്

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular