കോവിഡ് മരണം രാജ്യത്ത് വന്‍ വര്‍ധനവ്, പുതുതായി 8380 കേസുകള്‍, ലോകരാജ്യങ്ങള്‍ ഏഴാം സ്ഥാനത്ത് ഇന്ത്യ

ഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്. രോഗികള്‍ 1,89,094. മരണം 5358. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ 24 മണിക്കൂറിനിടെ പുതിയ രോഗികളേക്കാളേറെയായിരുന്നു രോഗമുക്തരുടെ എണ്ണമെന്നത് ആശ്വാസവാര്‍ത്ത. 8,380 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചപ്പോള്‍ 11,000 പേര്‍ രോഗമുക്തരായി.

അതേസമയം രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകളുണ്ടായാലും ജാഗ്രതയില്‍ കുറവുണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ആറടി അകലം പാലിച്ചും മാസ്‌ക് ധരിച്ചും ശുചിത്വം പാലിച്ചും വൈറസിനെ അകറ്റി നിര്‍ത്താനുള്ള ശ്രമം തുടരണമെന്ന് മന്‍ കി ബാത് പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസങ്ങളിലെ കരുതല്‍ കൊണ്ടുണ്ടാക്കിയ നേട്ടങ്ങള്‍ ഇല്ലാതാകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ഈ പോരാട്ടം ദുര്‍ബലമാകാന്‍ അനുവദിക്കരുത്. കൊറോണ വൈറസ് ഏതു സമയത്തും അപകടകാരിയാകുമെന്നു മറക്കരുത്– മോദി പറഞ്ഞു.

Follow us -pathram online

Similar Articles

Comments

Advertismentspot_img

Most Popular