രോഗ വ്യാപനം കൂടുന്നു; പുതിയ നീക്കവുമായി അധികൃതര്‍

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപന സാധ്യത തിരിച്ചറിയാന്‍, എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ( ഐസിഎംആര്‍).

രോഗവ്യാപന സാധ്യത കൂടിയ, ആരോഗ്യപ്രവര്‍ത്തകര്‍, 60 വയസ്സു കഴിഞ്ഞവര്‍, പലതരം രോഗങ്ങളുള്ളവര്‍, കര്‍ശന നിയന്ത്രണ മേഖലയിലുള്ളവര്‍ തുടങ്ങിയവരിലാണ് സര്‍വേ നടത്തേണ്ടത്. എത്ര പേര്‍ വീതം വേണമെന്നതു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം.

കോവിഡ് സ്ഥിരീകരിക്കാന്‍ സ്രവ പരിശോധന വീണ്ടും വരുമെങ്കിലും രക്ത സാംപിളില്‍ എലിസ ആന്റിബോഡി ടെസ്റ്റ് നടത്തി വൈറസ് സാധ്യതയുണ്ടെന്ന പ്രാഥമിക നിര്‍ണയമാണ് ലക്ഷ്യം. സമൂഹവ്യാപനം അടക്കം തിരിച്ചറിയാന്‍ കഴിയും. കോവിഡ് പ്രതിരോധത്തിലെ ഭാവി നടപടികളടക്കം തീരുമാനിക്കാനും ഇതുവഴി കഴിയും.

ഏപ്രില്‍ ആദ്യം തന്നെ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ നിലവാര തകര്‍ച്ച മൂലം ഇതു നിര്‍ത്തേണ്ടി വന്നിരുന്നു.

Follow us -pathram online

#elisa antibody test kit

Similar Articles

Comments

Advertismentspot_img

Most Popular