എംജി സര്‍വകലാശാല പരീക്ഷ മേയ് 26 മുതല്‍; വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ പരീക്ഷയെഴുതാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല മേയ് 26 മുതല്‍ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നിലവില്‍ താമസിക്കുന്ന ജില്ലയില്‍ത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസ് പറഞ്ഞു.

സര്‍വകലാശാലയുടെ പരിധിയിലുള്ള അഞ്ചു ജില്ലകള്‍ക്ക് പുറമെ മറ്റു ജില്ലകളില്‍ പത്ത് പരീക്ഷകേന്ദ്രങ്ങള്‍ തുറക്കും. അതത് ജില്ലയില്‍ താമ സിക്കുന്നവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാം. അതത് ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവര്‍ക്ക് മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ സര്‍വകലാശാല വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കേരളത്തിലേക്ക് എത്താനാവാതെ ലക്ഷദ്വീപില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി അവിടെയും പരീക്ഷകേന്ദ്രം തുറക്കും. ആറാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍ മേയ് 26, 27, 28, 29 തീയതികളിലാണ് നടക്കുക. ജൂണ്‍ 2, 3, 4 തീയതികളിലായി പ്രാക്ടിക്കല്‍ പരീക്ഷകളും പൂര്‍ത്തിയാക്കും. ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിപ്പ്. സാമൂഹിക അകലമടക്കം പാലിച്ച് പരീക്ഷ നടത്തിപ്പ് സുഗമമാക്കാന്‍ പരീക്ഷ കേന്ദ്രങ്ങള്‍ക്കും കോളജുകള്‍ക്കും നിര്‍ദ്ദേശം നല്‍കും

Similar Articles

Comments

Advertismentspot_img

Most Popular