ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് :മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍. ഇവിടെ ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ല്‍ 62 പേരും മരിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങള്‍ മുന്നിലാണെങ്കിലും ഇവിടങ്ങളില്‍ മരണനിരക്ക് ഇത്രയധികമില്ല. മുംബൈ: 3.91%, ഡല്‍ഹി: 1.08%, അഹമ്മദാബാദ്: 6.29% എന്നിങ്ങനെയാണ് മരണനിരക്ക്. രോഗം തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലും അടക്കം വരുന്ന കാലതാമസം അടക്കം പല ഘടകങ്ങള്‍ കൊണ്ടാകാം മരണനിരക്ക് ഉയരുന്നത്.

കോവിഡ് മരണനിരക്ക് ലോകത്താകെ: 6.8%

ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍:

യുകെ (14%), ഫ്രാന്‍സ് (14%), ഇറ്റലി (13%),

സ്‌പെയിന്‍ (10.11%), യുഎസ്എ (5.95%),

ലോകരാജ്യങ്ങളില്‍ ഏറ്റവും കുറവ്:

റഷ്യ(0.9%), ഇന്ത്യ: 3.34%

കേരളം: 0.7%

ബംഗാള്‍: 9.75%

ഗുജറാത്ത്: 6.06%

മധ്യപ്രദേശ്: 5.9%

കര്‍ണാടക: 4.2%

മഹാരാഷ്ട്ര: 3.8%

Similar Articles

Comments

Advertismentspot_img

Most Popular