തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ; ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് ജില്ലാ ഭരണകൂടം തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ചുരുക്കി നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വച്ചത്. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു് ആവശ്യം. എന്നാല്‍ ദേവസ്വത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ലഭിച്ചാലും അനുമതി നല്‍കാന്‍ കഴിയില്ലെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല.ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ആശങ്ക

Similar Articles

Comments

Advertismentspot_img

Most Popular