കോവിഡ്: വീണ്ടും മലയാളി മരിച്ചു; 24 മണിക്കൂറിനിടെ മരിച്ചത് 3 മലയാളികള്‍

ദുബായ്: കോവിഡ് 19 ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജൻ (35) ആണ് മരിച്ചത്. ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു ഈ മാസം 12നാണ് അൽബർഷയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്നു കോവിഡ് ബാധിതനാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്നു ദുബായിൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. 24 മണിക്കൂറിനിടെ മൂന്നു മലയാളികളാണ് യുഎഇയിൽ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 19 ആയി.

Similar Articles

Comments

Advertismentspot_img

Most Popular