ജയില്‍ തടവുകാരെ വിട്ടയക്കുന്നതെന്തിന്..? ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീം കോടതി

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്‍കി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി. ഇതിന്റെ ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിട്ടയക്കുന്ന തടവുകാരില്‍ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ എന്നും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ തടവുകാരുടെ വീടുകളിലുണ്ടോ എന്ന് എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചു.

മുപ്പത് ദിവസത്തേക്കാണ് പരോള്‍ അനുവദിക്കുന്നതെന്നും തിരിച്ചു വരുന്ന തടവുകാരെ നിരീക്ഷണത്തില്‍ നി!ര്‍ത്തിയ ശേഷമേ മറ്റു തടവുകാര്‍ക്കൊപ്പം പാ!ര്‍പ്പിക്കൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. വിദേശതടവുകാരെ വിട്ടയച്ചാല്‍ അവര്‍ രാജ്യം വിടില്ലെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. അതേസമയം സമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ ജയില്‍ പുള്ളികളെ ഗോവ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ കാര്യം അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അതിനിടെ വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി സുപ്രീംകോടതി കേസുകള്‍ കേള്‍ക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാതിപ്പെട്ടു. ഒരുപാട് തവണയായി ഈ പ്രശ്‌നം തുടരുകയാണെന്നും ആരാണ് ഇതിന്റെയൊക്കെ ചുമതലക്കാരനെന്നും ഐടി മന്ത്രിയോ മറ്റാരെങ്കിലുമാണോ ചുമതലക്കാരന്‍ എന്നും കോടതി ആരാഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular