കാസര്‍കോട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപി. കാഞ്ഞങ്ങാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ച് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. കാഞ്ഞങ്ങാട് നഗരസഭയിലാണ് സംഭവം. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവനത്തിന്റെ മറയില്‍ പ്രത്യുപകാരം ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി.
കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡായ കല്യാണ്‍ റോഡിലാണ് സംഭവം. ബിജെപിയുടെ സഹായം എന്ന് പറഞ്ഞുകൊണ്ടാണ് പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയത്. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വേണു, ഗോപാലന്‍, സുരേന്ദ്രന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കൊറോണ കാലത്ത് നല്‍കുന്ന സഹായത്തിന് പ്രത്യുപകാരം വേണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
കൊറോണ കാലത്ത് സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരുടെ രാഷ്ട്രീയ മുതലെടുപ്പ്.