മൂന്ന് ട്രെയിനുകള്‍ ഏപ്രില്‍ 30 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഐ.ആര്‍.സി.ടി.സിയുടെ കീഴിലുള്ള മൂന്ന് സ്വകാര്യ ട്രെയിനുകളുടെ ഏപ്രില്‍ 30 വരെയുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. നേരത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ 30 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

രണ്ട് തേജസ് ട്രെയിനുകളും ഒരു കാശി മഹാകാല്‍ എക്‌സ്പ്രസുമാണ് ഐ.ആര്‍.സി.ടി.സിയുടെ കീഴില്‍ സര്‍വീസ് നടത്തുന്നത്. കാശി മഹാകാല്‍ എക്‌സ്പ്രസ് വാരണാസിഇന്‍ഡോര്‍ റൂട്ടിലും തേജസ് ട്രെയിന്‍ ലഖ്‌നൗന്യൂഡല്‍ഹി, അഹമ്മാദാബാദ്മുംബൈ റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ 14 മുതല്‍ 30 വരെ ടിക്കറ്റ ബുക്ക് ചെയ്തിരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും പണം റീഫണ്ട് ചെയ്യുമെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. ഏപ്രില്‍ 14ന് അവസാനിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കും.

Similar Articles

Comments

Advertismentspot_img

Most Popular