വീടിന് പുറത്തിറങ്ങുന്നവര്‍ ഇത് ഒന്ന് വായിച്ചോളൂ…; ‘അനുജത്തിയെ അവസാനമായി കാണാന്‍ കൊതിച്ച ചേച്ചി….’

വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് അറിയാനായി ദേവികുളം സബ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പങ്കുവെച്ച ഒരു കഥയാണ് വൈറല്‍ ആകുന്നത്. മൂന്നാറിലാണ് സംഭവം. മരിച്ചു പോയ അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ച് ഒടുവില്‍ നാടിന്റെ നന്മയെ വിചാരിച്ച് വേണ്ടെന്ന് വയ്ക്കുകയാണ് ഒരു സഹോദരി. ഫേസ്ബുക്കിലൂടെ ആയിരുന്നു ദേവികുളം സബ് കളക്ടര്‍ കഥ പങ്കുവെച്ചത്.

കളക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

മൂന്നാറില്‍ ഇന്നലെ ഒരു മരണം ഉണ്ടായി. പേടിക്കണ്ട കൊറോണ അല്ല. വളരെ നാളുകളായി ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ആണ് മരിച്ചത്.

പറഞ്ഞുവരുന്നത് ഈ കുട്ടിയെ പറ്റി അല്ല, ഈ കുട്ടിയുടെ ചേച്ചിയെ പറ്റി ആണ്. ഈ കുട്ടിയുടെ ചേച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി മറ്റൊരു വീട്ടില്‍ quarantine ല്‍ ആണ്. ഈ കുട്ടിക്ക് ഇതു വരെ കൊറൊണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. രാവിലെ ഹെല്‍ത്ത് സ്റ്റാഫ് എന്നെ വിളിച്ചു പറഞ്ഞു ‘ സാര്‍ ചേച്ചിക്ക് അനിയത്തിയെ അടക്കം ചെയ്യുന്നതിന് മുന്‍പു ഒന്നു കാണണം എന്നു പറയുന്നു. പക്ഷെ ഈ കുട്ടി quarantine ല്‍ ആണ് , എന്താ ചെയ്യണ്ടത്’ കുറെ അലോചിച്ച ശേഷം റിസ്‌ക് ആണെങ്കിലും മാസ്‌ക് ഗ്ലോവ്‌സ് ഒക്കെ ഇട്ട് പൊലീസ് സംരക്ഷണത്തില്‍ ചേച്ചിയെ വീട്ടില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഹെല്‍ത്ത് സ്റ്റാഫ് വീണ്ടും വിളിച്ചിട്ട് പറഞ്ഞു ‘ സാര്‍, ഒന്നും ആവശ്യം വന്നില്ല. ആ കുട്ടി വിളിച്ച് പറഞ്ഞു എനിക്ക് ഇപ്പൊ കൊറോണ ലക്ഷണങ്ങള്‍ ഒന്നുമില്ല പക്ഷെ ഇനി ഉള്ളില്‍ കിടപ്പുണ്ടെങ്കിലോ. ഞാന്‍ കാരണം അവിടെ കൂടിയിരിക്കുന്ന മറ്റുള്ളവര്‍ അപകടത്തില്‍ ആവില്ലെ. അത് കൊണ്ട് ഞാന്‍ പോകുന്നില്ല എന്ന്’

പറഞ്ഞു വരുന്നത് പഴം വാങ്ങാനാ, പൈസ എടുക്കാനാ, ഇവിടെ അടുത്തു വരെ അല്ലെ പോയുള്ളു, ഞാന്‍ ഒറ്റക്കാ പോയെ എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു lockdown ലംഘിച്ച് പുറത്ത് ഇറങ്ങുന്നവര്‍ ഒന്നു ആലോചിക്കുക, നമ്മുടെ സുരക്ഷക്ക് വേണ്ടി സ്വന്തം അനിയത്തിയെ അവസാനമായി ഒന്നു കാണണ്ട എന്നു തീരുമാനിച്ചവര്‍ പോലും നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി എങ്കിലും ഇനി ഉള്ള ദിവസങ്ങളില്‍ നിയമം അനുസരിച്ച് നമ്മുക്ക് വീടുകളില്‍ ഇരിക്കാം.

Similar Articles

Comments

Advertismentspot_img

Most Popular