അരക്കോടി നല്‍കി സച്ചിനും ഗാംഗുലിയും

ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തിന് അരക്കോടി രുപ സംഭാവന ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. 25 ലക്ഷം രുപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആണ് സച്ചിന്‍ നല്‍കുന്നത്. ഇന്ത്യയിലെ കായിക താരങ്ങളില്‍ ഏറ്റവും വലിയ സംഭാവന യാണ് സച്ചിന്‍ നല്‍കുന്നത്.

മുമ്പും അനേകം ജീവകാരണ്യ പ്രവര്‍ത്തനങ്ങളില്‍ സച്ചിന്‍ പങ്കാളിയായിട്ടുണ്ട്. സാമൂഹ്യ കാര്യങ്ങളിലും വ്യക്തികളെ സഹായിക്കാനുമെല്ലാം സച്ചിന്‍ മുമ്പും മടി കാട്ടിയിട്ടില്ല. അനേകം ക്രിക്കറ്റ് താരങ്ങളാണ് രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പരിപാടികളില്‍ സംഭാവനയുമായി എത്തിയിരിക്കുന്നത്. നേരത്തേ കോവിഡ് 19 വൈറസിനെ നേരിടാന്‍ ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും. 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്താണു സൗരവ് ഗാംഗുലി മാതൃകയായത്. ഗാംഗുലിയും ലാല്‍ ബാബ റൈസും സംയുക്തമായാണ് അരി നല്‍കുന്നതെന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

മൂന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനം ചേര്‍ന്ന് 4000 മാസ്‌ക്കുകള്‍ ബറോഡാ പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കിയത് വാര്‍ത്തായിരുന്നു. പൂനെയിലെ ഒരു എന്‍ജിഒ വഴി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോനി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഗാംഗുലിക്കു പിന്നാലെ സി.എ.ബി. പ്രസിഡന്റ് അവിഷേക് ഡാല്‍മിയ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. അത്‌ലറ്റിക്‌സ് താരങ്ങളും സംഭാവനയുമായി രംഗത്ത് വന്നിരുന്നു. ഗുസ്തിക്കാരന്‍ ബജ്‌രംഗ് പൂരിയയും ഓട്ടക്ാരി ഹിമാദാസും തങ്ങളുടെ ശമ്പളം നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular