നിരീക്ഷണത്തിലിരുന്നവര്‍ യുഎസിലേക്ക് മടങ്ങി; പൊലീസ് കേസെടുത്തു

പത്തനതിട്ട: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുഎസ് സ്വദേശികള്‍ മടങ്ങിപ്പോയതു സംബന്ധിച്ച് ആശങ്ക. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്.

മെഴുവേലി പഞ്ചായത്തില്‍ യുഎസില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവര്‍ യുഎസ് പൗരത്വമുള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ. വിനോദ് കുമാര്‍ പറഞ്ഞു. ഇവരുടെ വീസ കാലാവധി തീരാറായിരുന്നുവെന്നും ഇവര്‍ കോവിഡ് ബാധിതരല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നുവെന്നും അറിഞ്ഞതായി പൊലീസ് പറയുന്നു.

അതേസമയം, ഇവര്‍ യുഎസില്‍ തിരിച്ചെത്തിയെന്ന് വിവരം ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആശയക്കുഴപ്പം നീക്കാന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular