കൊറോണ; ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍

ജനത കര്‍ഫ്യൂ റൂട്ട് മാപ്പുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കൊറോണ് പടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ റൂട്ട് മാപ്പ് പ്രദര്‍ശിപ്പിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വീടുകളില്‍ സ്വയം നിയന്ത്രണത്തില്‍ കഴിയുന്ന ആളുകള്‍ക്കായാണ് അദ്ദേഹം ഈ പ്രത്യേക റൂട്ട് മാപ്പ് അവതരിപ്പിക്കുന്നത്.

കൊറോണ കാലത്തെ യാത്രകള്‍ എന്ന പേര് നല്‍കിയ ഈ മാപ്പില്‍ ഈ സാഹചര്യത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ് അദ്ദേഹം രസകരമായി അടയാളപ്പെടുത്തിയിരിക്കുന്നത്. മെട്രോ മാപ്പിന് സമാനമായ അദ്ദേഹം വീട്ടിലെ മാപ്പ് ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ഓരോ ഭാഗങ്ങള്‍ക്കും മെട്രോ സ്‌റ്റേഷനുകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.

ലിവിങ്ങ് റൂമാണ് ഡൗണ് ടൗണ്‍ സ്‌റ്റേഷന്‍, ഡൈനിങ്ങ് റൂ ക്രൗഫോര്‍ഡ് സ്‌റ്റേഷനുമാണെന്നാണ് അദ്ദേഹം മാപ്പിന് നല്‍കിയ അടിക്കുറിപ്പ്. ബാത്ത് റൂം, മെയില്‍ബോക്‌സ്, ബെഡ്‌റൂം, ബുക്ക് ഷെല്‍ഫ്, ഫ്രിഡ്ജ്, ഷവര്‍, കിച്ചണ്‍, ടിവി തുടങ്ങിയ റൂമുകളെല്ലാം അദ്ദേഹം മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.അദ്ദേഹം ഈ ചിത്രം പങ്കുവച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അത് വൈറലാവുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular