കൊറോണ: നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്, യാത്രക്കാരും ബസ് ജീവനക്കാരും മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധ 12 പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്്റ്റ്, െ്രെഡവിംഗ് ടെസ്റ്റ് എന്‍ഫോഴ്‌സഴ്‌സമെന്റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ അറിയിച്ചത്.

ഗതാഗത കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദേശം

1. ബുധനാഴ്ച മുതല്‍ 17 വരെ നടത്താനിരുന്ന ലേണേഴ്‌സ് ടെസ്റ്റ്, െ്രെഡവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. അത്യവിശമാണെങ്കില്‍ മാത്രം എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണം.

2. പത്തനംതിട്ട്, കോട്ടയം, കൊല്ലം ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ പട്രേളിംഗ് മാത്രമായി ചുരുക്കി.

3. വകുപ്പിന്റെ കീഴിലുള്ള വാഹനങ്ങള്‍ രോഗികളെ ആശുപത്രലയിലെത്തിക്കാന്‍ ഏത് സമയവും വിട്ട് നല്‍കണം.

4. സ്വകാര്യ ബസുകളിലെ െ്രെഡവര്‍, കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

5. ബസ് യാത്രക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണം.

6. സ്വകാര്യ ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മുന്‍കരുതലുകളുടെ നോട്ടീസ് പതിപ്പിക്കണം.

7. ബസ് സ്‌റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ബസ് സ്‌റ്റേഷന്‍ മാനേജ്‌മെന്റുകള്‍ ഒരുക്കണം.

Similar Articles

Comments

Advertismentspot_img

Most Popular