തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. പോസിറ്റീവ് ആയതിൽ 14 പേർ പുറത്തുനിന്ന് വന്നവരാണ്. ഇതിൽ ഏഴ് പേർ വിദേശത്തുനിന്ന് വന്നവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാസർകോട്ട് 10 പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും പാലക്കാട്, വയനാട് ജില്ലകളിൽ 3 പേർക്കും കണ്ണൂരിൽ രണ്ടു പേർക്കും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു. മൂന്നു പേർക്ക് നെഗറ്റീവായി. കൊല്ലം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്.
ഇന്ന് രോഗം ബാധിച്ചവരിൽ കാസർകോടുകാരായ രണ്ട് ആരോഗ്യപ്രവർത്തകരും വയനാട്ടിലെ ഒരു പോലീസുകാരനും ഉൾപ്പെടുന്നു.