വേറൊന്നും പറയാനില്ല, എന്നാപ്പിന്നെ ലാവ്‌ലിന്‍..!!!

എന്തെല്ലാം പ്രതീക്ഷയായിരുന്നു എല്ലാം പോയി. ഇന്ന് രാവിലെ നിയമസഭ ചേരുമ്പോള്‍ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലനില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം ഗവര്‍ണര്‍ പൗരത്വ ബില്ലെനെതിരായ പരാമര്‍ശം സഭയില്‍ വായിച്ചു. ഇതിന് മുന്‍പ് തന്നെ നിയമസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം ഒടുവില്‍ പ്രതികരണം നടത്തിയത് ഇങ്ങനെയായിരുന്നു.

ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ ബിജെപിയുടെ സഹായം തേടുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും മുഖ്യമന്ത്രിയും ‘ഭായി ഭായി’ ആണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയ്ക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപെടാന്‍ ഗവര്‍ണര്‍ വഴി ബിജെപിയുടെ സഹായം തേടുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. അഴിമതിക്കേസില്‍ നിന്ന് പിണറായി വിജയനെ രക്ഷപ്പെടുത്താന്‍ ഗവര്‍ണറുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പതിനെട്ടാമത്തെ പാരഗ്രാഫ് വായിക്കില്ലെന്ന് ഇന്നലെ പറഞ്ഞ ഗവര്‍ണര്‍ ഇന്ന് മാറിയതിനു പിന്നില്‍ കൂട്ടുകച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാണെന്ന് കെ സി ജോസഫ് എംഎല്‍എ പറഞ്ഞു. രാവിലെ വരെ ഗവര്‍ണര്‍ പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഭാഗങ്ങള്‍ വായിക്കില്ലെന്നായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇത് വായിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടമായ ധാരണയാണ് ബിജെപി സര്‍ക്കാരും പിണറായി വിജയനും തമ്മിലുള്ളത്. ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനുള്ള ഒരു തന്ത്രമാണിതെന്നും കെ സി ജോസഫ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular